എരുമേലിയിൽ 170 സ്പെഷ്യൽ പോലീസുകാർ കൂടി.
എരുമേലിയിൽ 170 സ്പെഷ്യൽ പോലീസുകാർ കൂടി
എരുമേലി: ശബരിമല മണ്ഡലകാല തീർത്ഥാടനത്തോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കാൻ എരുമേലിയിൽ 170 സ്പെഷ്യൽ പോലീസിനെക്കൂടി നിയമിച്ചു. വിദ്യാർത്ഥികളും, യുവതികളും, യുവാക്കളും, സൈന്യത്തിൽ നിന്നും വിരമിച്ചവരും ഉൾപ്പെടെ 22 വനിതകളും 148 പുരുഷന്മാരുമാണ് ഈ സംഘത്തിൽ ഉള്ളത്. എരുമേലിയിലെ ഗതാഗത നിയന്ത്രണങ്ങളും, അയ്യപ്പഭക്തന്മാർക്കുള്ള അടിയന്തര സഹായങ്ങളും ചെയ്യുകയാണ് ഇവരുടെ പ്രധാന ഡ്യൂട്ടി. സ്കൂൾ, കോളേജ് തലങ്ങളിൽ എൻ.എസ്.എസ്., എൻ.സി.സി. രംഗങ്ങളിൽ പ്രവർത്തിച്ചവരും, മറ്റു സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെയും, സന്നദ്ധ പ്രവർത്തകരെയും ഉൾപ്പെടുത്തിയാണ് സ്പെഷ്യൽ പോലീസ് രൂപീകരിച്ചിരിക്കുന്നത്. സ്പെഷ്യൽ പോലീസിന്റെ സേവനം ലഭിക്കുന്നതോടു കൂടി എരുമേലിയിൽ പോലീസിന്റെ സജ്ജീകരണം കൂടുതൽ ശക്തമാകുമെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു