കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് : വസ്ത്രഗ്രാമം പദ്ധതിയ്ക് തുടക്കമായി
വസ്ത്രഗ്രാമം പദ്ധതിയ്ക് തുടക്കമായി
കാഞ്ഞിരപ്പള്ളി – എന്‍റെ തൊഴിൽ എന്‍റെ അഭിമാനം എന്ന സര്‍ക്കാരിന്‍റെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിന്‍റെ ഭാഗമായ് ഒരു വാര്‍ഡിൽ ഒരു സംരംഭം എന്ന കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്‍റെ പദ്ധതിയ്ക്ക് തുടക്കമായി. അതിന്‍റെ ആദ്യ പദ്ധതിയായി 25 വനിതകള്‍ക്ക് തൊഴിൽ കൊടുക്കുന്ന വസ്ത്രഗ്രാമം പദ്ധതിയ്ക്ക് ചോറ്റിയില്‍ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിൽ തുടക്കമായി പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ് നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളിമടുക്കക്കുഴി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പാറത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഡയസ് കോക്കാട്ട് പദ്ധതിയുടെ സ്വച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. സ്ഥിരംസമിതി ചെയര്‍മാന്‍മാരായ റ്റി.എസ്. കൃഷ്ണകുമാര്‍, അഞ്ജലി ജേക്കബ്, വിമല ജോസഫ്, ബ്ലോക്ക് മെന്പര്‍മാരായ സാജന്‍ കുന്നത്ത്, മോഹനന്‍ റ്റി.ജെ., ജോഷിമംഗലം, ഷക്കീല നസീര്‍, രത്നമ്മ രവീന്ദ്രന്‍, മാഹിജോസഫ്, വാര്‍ഡ് മെമ്പര്‍ വിജയമ്മ വിജയലാല്‍, ബ്ലോക്ക് വ്യവസായ ഓഫീസര്‍ ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.