ഫ്രാൻസിനെ എതിരില്ലാത്ത ഒരു​ ഗോളിന് തോൽപ്പിച്ച് തുണീസ്യ

ഫ്രാൻസിനെ എതിരില്ലാത്ത ഒരു​ഗോളിന് തോൽപ്പിച്ച് തുണീസ്യ; സമനില ​ഗോൾ ഓഫ് സൈഡായി

 

ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെ എതിരില്ലാത്ത ഒരു ​ഗോളിനു തോൽപ്പിച്ച് തുണീസ്യ. 58ാം മിനിറ്റിൽ വഹ്ബി ഖസ്‌രിയാണ് ഫ്രാൻസിന്റെ വക കുലുക്കിയത്.

 

​ഗോൾ നേടുന്നതിനിടെ പരിക്കേറ്റ ഖസ് രിയെ പിൻവലിച്ചിതിനു പിന്നാലെ 63ാം മിനിറ്റിൽ ഫ്രാൻസ് എംബാപ്പെയെ കളത്തിലിറക്കി. ഇതോടെ തുണീസ്യൻ പോസ്റ്റിൽ ഫ്രാൻസ് നിരന്തരം ആക്രമണം അഴിച്ചുവിട്ടു.

കളി തീരാൻ സെക്കൻഡുകൾ മാത്രം ബാക്കി നിൽക്കെ ഫ്രാൻസ് സമനില ​ഗോൾ നേടിയെങ്കിലും വാർ പരിശോധനയ്ക്ക് ശേഷം റഫറി ഓഫ് സൈഡ് വിളിക്കുകയും തുണീസ്യ ജയിക്കുകയുമായിരുന്നു. ഇതോടെ കണ്ണീരണിഞ്ഞ തുണീസ്യന്‍ ആരാധകര്‍ സന്തോഷം വീണ്ടെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page