പൊൻകുന്നത്ത് ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് സ്ത്രീ മരിച്ചു
പൊൻകുന്നത്ത് ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് സ്ത്രീ മരിച്ചു.
പൊൻകുന്നം:
അമിത വേഗതയിൽ എത്തിയ ലോറിയിടിച്ച് ബൈക്ക് യാത്രികയായ സ്ത്രീ മരിച്ചു. പനമറ്റം മാടത്താനിൽ ലേഖ (44) മരിച്ചത്. അമിത വേഗത്തിലെത്തിയ ലോറി, ബൈക്കിന് പിന്നിൽ ഇടിക്കുകയും, ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ ലേഖയുടെ ദേഹത്തു കൂടി ലോറി കയറി ഇറങ്ങുകയുമായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന പനമറ്റം അഞ്ജുഭവനിൽ അർജുൻ കൃഷ്ണൻ(22) നെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ ലേഖയും, ബന്ധുവായ അർജുനും സംസ്ഥാന പാതയിൽ നിന്ന് വീട്ടിലേയ്ക്ക് തിരിഞ്ഞ് കയറുന്നതിനിടെ പിന്നിൽ നിന്നെത്തിയ ലോറി ഇടിക്കുകയായിരുന്നു.
ലേഖ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പത്തനാപുരത്ത് നിന്ന് കൈതച്ചക്ക കയറ്റി വാഴക്കുളത്തേക്ക് പോവുകയായിരുന്നു ലോറി. ലോറി ഡ്രൈവർ വടക്കാഞ്ചേരി മംഗലം സ്വദേശി നന്ദനത്തിൽ ഗീരീഷിനെ പൊൻകുന്നം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.