ഉറുഗ്വെയെ തോല്‍പ്പിച്ച് പോര്‍ച്ചുഗല്‍ ഖത്തര്‍ ലോകകപ്പിൽ പ്രീക്വാര്‍ട്ടറിൽ
ഉറുഗ്വെയെ തോല്‍പ്പിച്ച് പോര്‍ച്ചുഗല്‍ ഖത്തര്‍ ലോകകപ്പ് ഫുട്ബോളിന്റെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു.
ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് പോര്‍ച്ചുഗലിന്റെ ജയം. ഇരട്ട ഗോളുകളുമായി ബ്രൂണോ ഫെര്‍ണാണ്ടസാണ് ഉറുഗ്വെയുടെ അന്തകനായത്.
54-ാം മിനിറ്റിലാണ് ബ്രൂണോയുടെ ആദ്യ ഗോളെത്തിയത്. ഇടത് വിംഗില്‍ നിന്നുള്ള ബ്രൂണോയുടെ കിടിലന്‍ ഷോട്ട് ഗോളിയേയും മറികടന്ന് വലയിലേക്ക് പതിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹെഡ്ഡറിന് ശ്രമിച്ചെങ്കിലും തലയില്‍ കൊള്ളാതെയാണ് പന്ത് വലയിലെത്തിയത്.
ലീഡെടുത്തതിന് ശേഷവും പോര്‍ച്ചുഗല്‍ ആക്രമണം തുടര്‍ന്നു. 90-ാം മിനിറ്റില്‍ പോര്‍ച്ചുഗലിന് പെനാല്‍റ്റി കിട്ടി. ഉറുഗ്വെയുടെ പ്രതിരോധനിര താരത്തിന്റെ കൈയില്‍ പന്ത് തട്ടിയതിനാണ് പെനാല്‍റ്റി കിട്ടിയത്. പെനാല്‍റ്റി ബോക്സില്‍ വച്ച് കിക്കെടുത്ത ബ്രൂണോ ഫെര്‍ണാണ്ടസ് അനായാസം വലകുലുക്കി.
രണ്ട് വിജയങ്ങളുമായി പോര്‍ച്ചുഗല്‍ ഗ്രൂപ്പ് എച്ചില് നിലവില്‍ ഒന്നാമതാണുള്ളത്. രണ്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റുള്ള ഘാനയാണ് പട്ടികയില്‍ രണ്ടാമത്