കുപ്പക്കയത്ത് പശുവിനെ വന്യമൃഗം ആക്രമിച്ചു കൊന്നു
കുപ്പക്കയത്ത് പശുവിനെ വന്യമൃഗം ആക്രമിച്ചു കൊന്നു. പുലിയാണെന്ന് നാട്ടുകാർ. ആക്രമണം തുടർച്ചയായ രണ്ടാം ദിവസം
മുണ്ടക്കയം ഈസ്റ്റ് റ്റി ആർ ആൻഡ് റ്റി എസ്റ്റേറ്റിൽ കുപ്പക്കയത്ത് വന്യമൃഗം പശുവിനെ ആക്രമിച്ചു കൊലപ്പെടുത്തി. പുലിയാണ് ആക്രമിച്ചത് എന്നാണ് നാട്ടുകാരുടെ ആരോപണം. അംഗൻവാടിക്ക് സമീപം അറക്കൽ ഗോപാലകൃഷ്ണന്റെ പശുവിനെയാണ് തിങ്കളാഴ്ച രാവിലെ ആക്രമിച്ചു കൊന്നനിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച കുപ്പക്കയം താഴെ പ്രമോദിന്റെ പശുവിന് നേരെയും വന്യമൃഗത്തിന്റെ ആക്രമണം ഉണ്ടായിരുന്നു. പശുവിന്റെ കഴുത്തിൽ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് ഇ ഡി കെ മേഖലയിൽ പുലി ഇറങ്ങിയിരുന്നു ഇവിടെ വനം വകുപ്പ് കൂട് സ്ഥാപിച്ചിട്ടും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. എസ്റ്റേറ്റിന്റെ പല ഭാഗങ്ങളിലായി തുടർച്ചയായി വന്യമൃഗങ്ങളുടെ ശല്യമുണ്ടാകുന്നത് തൊഴിലാളികളെ ഭയപ്പാടിലാക്കിയിരിക്കുകയാണ്