പൊൻകുന്നത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു
കോട്ടയം: പൊൻകുന്നത്ത് യുവാവിനെ
കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ
മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഇളങ്ങുളം പനമറ്റം അമ്പലം ഭാഗത്ത്
വേലം പറമ്പിൽ വീട്ടിൽ അപ്പുക്കുട്ടൻ
മകൻ അഖിൽ അപ്പു (23), എലിക്കുളം
ചേലച്ചൂട് കവല ഭാഗത്ത് കുന്നത്തോട്ട്
വീട്ടിൽ ടോമി മാത്യു മകൻ എൽബിൻ
ടോം (24), എലിക്കുളം ഉരുളിക്കുന്നം
വയലിൽ പടിഞ്ഞാറേതിൽ വീട്ടിൽ
ബിജുകുമാർ മകൻ ആദിത്യൻ ബി
നായർ (21) എന്നിവരെയാണ്
പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്
ഇവർ കഴിഞ്ഞ ദിവസം കൂരാലി പനമറ്റം
റോഡിൽ വഴിയരികിൽ സുഹൃത്തുമായി
സംസാരിച്ചു നിൽക്കുകയായിരുന്ന
പ്രശാന്ത് എന്നയാളെയാണ് ബൈക്കിൽ
എത്തി ആക്രമിച്ചത്. സംസാരിച്ചുനിന്ന
പ്രശാന്തിനെ ബൈക്കിൽ എത്തിയ
മൂവരും ചേർന്ന് ചീത്തവിളിക്കുകയും
ഇത് ചോദ്യം ചെയ്തതിനെ തുടർന്ന്
ബൈക്കിൽ നിന്ന് ഇറങ്ങി പ്രതികൾ
ഇയാളെ മർദ്ധിക്കുകയും, കയ്യിലിരുന്ന
ഹെൽമെറ്റ് കൊണ്ട് തലയ്ക്ക്
അടിക്കുകയുമായിരുന്നു.
പരാതിയെ തുടർന്ന് ജില്ലാ പോലീസ്
മേധാവി കെ.കെ കാർത്തിക്കിന്റെ
നേതൃത്വത്തിലുള്ള അന്വേഷണസംഘം
സ്ഥലത്തെത്തുകയും,പോലീസിനെ
കണ്ട് പ്രതികൾ രക്ഷപെടാൻ
ശ്രമിക്കുന്നതിനിടയിൽ പിന്തുടർന്ന്
സാഹസികമായി
പിടികൂടുകയുമായിരുന്നു.