ഭാവി വരനെ കുറിച്ചുള്ള വിവാഹ സങ്കല്പങ്ങള് തുറന്ന് പറഞ്ഞ് നടി സ്വാസിക
ഭാവി വരനെ കുറിച്ചുള്ള വിവാഹ സങ്കല്പങ്ങള് തുറന്ന് പറഞ്ഞ് നടി സ്വാസിക. വിവാഹം കഴിച്ച് കുടുംബവുമായി ജീവിക്കാന്‍ ആഗ്രഹമുള്ള വ്യക്തിയാണ് താനെന്നും, പക്ഷേ പെട്ടെന്ന് വിവാഹം കഴിക്കണമെന്നില്ലെന്നും താരം വ്യക്തമാക്കി.
‘വിവാഹം വളരെ പവിത്രമായി കാണുന്ന വ്യക്തിയാണ് ഞാന്‍. എന്റെ ഭര്‍ത്താവ് കുറച്ച് ഡോമിനേറ്റിംഗ് ആണെങ്കിലും പ്രശ്നമില്ല, ഫ്രീഡം കുറച്ച് റെസ്ട്രിക്ട് ചെയ്യുന്ന ആളാണെങ്കിലും പ്രശ്നമല്ല. അതെന്റെ ഇഷ്ടമാണ്. എല്ലാ സ്ത്രീകളും അങ്ങനെയാകണമെന്ന് പറഞ്ഞിട്ടില്ല. ഞാന്‍ തന്നെ ഭക്ഷണം പാകം ചെയ്ത് നല്‍കുന്നത് എനിക്കിഷ്ടമാണ്. ഭര്‍ത്താവ് വരുന്നത് വരെ ഭക്ഷണം കഴിക്കാതെ കാത്തിരിക്കുന്നത് എനിക്കിഷ്ടമാണ്. രാവിലെ എഴുനേറ്റ് കാലൊക്കെ തൊട്ട് തൊഴാന്‍ എനിക്ക് ഇഷ്ടമാണ്. എല്ലാവരും അങ്ങനെ ചെയ്യണമെന്നൊന്നും ഞാന്‍ പറയുന്നില്ല. ഇതാണ് എന്റെ വിവാഹ സങ്കല്പം’ സ്വാസിക പറയുന്നു.
കരിയറിന്റെ സ്ട്രഗഌംഗ് ടൈമില്‍ അമ്മയായിരുന്നു തന്റെ ശക്തിയെന്ന് സ്വാസിക പറയുന്നു. ‘എനിക്ക് സ്വാതന്ത്ര്യം നല്കുകുയം അതിനൊപ്പം തന്നെ നോ പറയേണ്ടിടത്ത് നോ പറയുകയും ചെയ്യുന്ന ആളാണ് അമ്മ. എന്നെ ഒരുപാട് ലാളിക്കും. എന്റെ ജീവിത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട് അമ്മ’ സ്വാസിക പറയുന്നു.