ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസുകളിൽ അക്കൗണ്ടന്റാകാം.
ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസുകളിൽ അക്കൗണ്ടന്റാകാം. വെച്ചൂർ, ഈരാറ്റുപേട്ട, പായിപ്പാട്, വെള്ളാവൂർ, ഉദയനാപുരം, മേലുകാവ് ഗ്രാമപഞ്ചായത്തുകളിലാണ് അവസരം. ഒരു വർഷത്തേക്കുള്ള കരാർ നിയമനമാണ്. അപേക്ഷകൻ അതാത് കുടുംബശ്രീ സി.ഡി.എസ് ഉൾപ്പെടുന്ന ബ്ലോക്ക് പ്രദേശത്ത് താമസിക്കുന്നയാളായിരിക്കണം. കുടുംബശ്രീ അയൽക്കൂട്ടം / ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളിൽ നിന്നുള്ള ബി.കോം, ടാലി യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുണ്ടായിരിക്കണം. പ്രായം നവംബർ 26 ന് 20 നും 35 നും മദ്ധ്യേയായിരിക്കണം. കുടുംബശ്രീ സി.ഡി.എസുകളിൽ അക്കൗണ്ടന്റായി പ്രവർത്തിച്ചവർക്ക് അപേക്ഷിക്കുന്നതിന് 45 വയസാണ് പ്രായപരിധി. യോഗ്യത, പ്രായം, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, അപേക്ഷാ ഫീസിനത്തിൽ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ, കുടുംബശ്രീ കോട്ടയത്തിന്റെ പേരിൽ മാറാവുന്ന 200 രൂപയുടെ ഡി ഡി സഹിതം നിശ്ചിത ഫോർമാറ്റിൽ അപേക്ഷകൾ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ, ജില്ലാ പഞ്ചായത്ത് ഭവൻ എന്ന വിലാസത്തിൽ ഡിസംബർ 12 ന് വൈകിട്ട് അഞ്ചിനകം നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2302049, www.kudumbashree.org