കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2022 നവംബര്‍ 26, 27 തീയതികളില്‍
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്
കേരളോത്സവം
2022 നവംബര്‍ 26, 27 തീയതികളില്‍
കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്ഡും് സംയുക്തമായി നടത്തുന്ന ബ്ലോക്ക്തല കേരളോത്സവം 2022 നവംബര്‍ മാസം 26, 27 (ശനി, ഞായര്‍) ദിവസങ്ങളില്‍ കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കോളേജ് ഓഡിറ്റോറിയത്തിലും, ഗ്രൗണ്ടിലുമായി സമുചിതമായി സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. കേരളോത്സവം കേരളീയ യുവതയുടെ ഏറ്റവും വലിയ കലാ-കായിക-സാംസ്കാരിക സംഗമവേദിയെന്ന നിലയില്‍ ഇതിനകം ജനശ്രദ്ധ നേടിയെടുത്തിട്ടുള്ളതാണ്. യുവജനങ്ങളുടെ കലാപരവും, സാംസ്കാരികവുമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും ആസ്വദിക്കുന്നതിനും അവസരമൊരുക്കുകയും അവരില്‍ സാഹോദര്യവും സഹവര്ത്തി ത്വവും വളര്ത്തു ന്നതിനും കേരളോത്സവങ്ങള്‍ പോലുള്ള വേദികള്‍ നിസ്തുലമായപങ്കാണ് വഹിച്ചുവരുന്നത്. കാഞ്ഞിരപ്പളളി സെന്‍റ് ഡൊമിനിക്സ് കോളേജ് ഗ്രൗണ്ടില്‍ 2022 നവംബര്‍ 26 ശനി രാവിലെ 09.00 മണിക്ക് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. ഉദ്ഘാടനവും 2022 നവംബര്‍ 27 ഞായര്‍ വൈകുന്നേരം 4.30 ന് ഡോ. എന്‍ ജയരാജ്, ഗവ. ചീഫ് വിപ്പ് സമ്മാനദാനവും നിര്വ്വ ഹിക്കുന്നു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഏഴ് ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള കേരളോത്സവ മത്സരവിജയികളാണ് ബ്ലോക്ക് തല കേരളോല്‍സ വത്തില്‍ മാറ്റുരയ്ക്കുന്നത്.
മല്‍സര ഷെഡ്യൂള്‍ ചുവടെ ചേര്‍ക്കുന്നു.
ക്രമനം തീയതി മല്‍സര ഇനം വേദി
26.11.2022 രാവിലെ 9 മണി ഉദ്ഘാടനം സെന്‍റ് ഡൊമിനിക്സ് കോളേജ് ഗ്രൗണ്ട് പാറത്തോട്
1 26.11.2022 രാവിലെ 9 മണി രചനാ മല്സ രങ്ങള്‍ സെന്‍റ് ഡൊമിനിക്സ് കോളേജ് ആഡിറ്റോറിയം, പാറത്തോട്
2. 26.11.2022-രാവിലെ 11.30 ഷട്ടില്‍ ബാഡ്മിന്റണ്‍ സെന്‍റ് ഡൊമിനിക്സ് കോളേജ് ആഡിറ്റോറിയം, പാറത്തോട്
3. 26.11.2022 രാവിലെ 9.30 അത് ലറ്റിക്സ് സെന്‍റ് ഡൊമിനിക്സ് കോളേജ് ഗ്രൗണ്ട് പാറത്തോട്
4 26.11.2022 ഉച്ച കഴിഞ്ഞ് 1.30 ക്രിക്കറ്റ് സെന്‍റ് ഡൊമിനിക്സ് കോളേജ് ഗ്രൗണ്ട് പാറത്തോട്
5 27.11.2022 രാവിലെ 9കലാമല്സരങ്ങള്‍ സെന്‍റ് ഡൊമിനിക്സ് കോളേജ് ആഡിറ്റോറിയം, പാറത്തോട്
6 27.11.2022 രാവിലെ 9 ഫുട്ബോള്‍ എ.കെ.ജെ.എം. സ്കൂള്‍ ഗ്രൗണ്ട്, കാഞ്ഞിരപ്പളളി
7. 27.11.2022 രാവിലെ 11 കബഡി സെന്‍റ് ഡൊമിനിക്സ് കോളേജ് ഗ്രൗണ്ട് പാറത്തോട്
8 27.11.2022 ഉച്ചകഴിഞ്ഞ് 2 വോളിബോള്‍ സെന്‍റ് ഡൊമിനിക്സ് കോളേജ് ഗ്രൗണ്ട് പാറത്തോട്
9 27.11.2022 ഉച്ചകഴിഞ്ഞ് 3 വടംവലി സെന്‍റ് ഡൊമിനിക്സ് കോളേജ് ഗ്രൗണ്ട് പാറത്തോട്
10
27.11.2022 വൈകുന്നേരം 4.30
സമാപന സമ്മേളനവും, സമ്മാനദാനവും:
ഡോ. എന്‍. ജയരാജ് (ഗവ. ചീഫ് വിപ്പ്)