വീടിന്റെ താക്കോൽദാനം ഇന്ന് രാവിലെ 11 30 ന് ഇളംകാട്ടിൽ
കൂട്ടിക്കൽ :പ്രളയം നാശംവിതച്ച കൂട്ടിക്കലിലെ ദുരിതബാധിത കുടുംബത്തിനു കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനം ഇന്ന് രാവിലെ 11 30 ന് ഇളംകാട്ടിൽ മന്ത്രി വി എൻ വാസവൻ നിർവഹിക്കും. പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ പങ്കെടുക്കും