പ്രവർത്തന മികവിന് കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന് സംസ്ഥാനതലത്തില് അംഗീകാരം
പ്രവർത്തന മികവിന് കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന് സംസ്ഥാനതലത്തില് അംഗീകാരം.
കാഞ്ഞിരപ്പളളി : അതിദാരിദ്ര്യനിര്മ്മാ ര്ജ്ജസന പദ്ധതിയായ അതിദരിദ്രകുടുംബങ്ങളുടെ അവകാശരേഖകള്‍ അതിവേഗം ലഭ്യമാക്കുകയും അവരുടെ അതിജീവനത്തിനായി മൈക്രോപ്ലാന്‍ സമഗ്രമായി തയ്യാറാക്കുകയും ചെയ്ത സംസ്ഥാനത്തെ ആദ്യത്തെ ബ്ലോക്ക് പഞ്ചായത്തിനുളള പുരസ്കാരം കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചു. അതിദരിദ്ര കുടുംബങ്ങളുടെ അവകാശ രേഖകള്‍ അതിവേഗം ലഭ്യമാക്കുകുയം, അവരുടെ അതിജീവനത്തിനാവശ്യമായ മൈക്രോപ്ലാന്‍ സമഗ്രമായി തയ്യാറാക്കുകയും ചെയ്ത സംസ്ഥാനത്തെ ആദ്യ ബ്ലോക്ക് പഞ്ചായത്താണ് കാഞ്ഞിരപ്പളളി. ജില്ലാതലത്തില് സംഘടിപ്പിച്ച “തദ്ദേശകം” അവലോകനയോഗത്തില് ബഹു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷില്‍ നിന്നും കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്. വൈസ് പ്രസിഡന്റ് ജോളി മടുക്കകുഴി,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഫൈസല്‍ എസ്., ജോയിന്റ് ബി.ഡി.ഒ സിയാദ് റ്റി.ഇ. എന്നിവര്‍ ചേര്ന്ന് പുരസ്കാരം ഏറ്റു വാങ്ങി.