ഹോം സ്റ്റേയിൽ മുറിയെടുത്ത യുവാവ് നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു
കോട്ടയം: സുഹൃത്തായ സ്ത്രീക്കൊപ്പം തീക്കോയി മാവടിയിലെ ഹോം സ്റ്റേയിൽ മുറിയെടുത്ത യുവാവ് നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു. കടുത്തുരുത്തി കെ എസ് പുരം കുന്നേൽ ജോബി ജോൺ (41) ആണ് മരിച്ചത്.
രാവിലെ പത്തരയോടെയാണ് സുഹൃത്തായ സ്ത്രീയ്ക്കൊപ്പം യുവാവ് മാവടിയിലുള്ള സൂര്യാ ഹോം സ്റ്റേയിലെത്തിയത്. ഉടൻ തന്നെ ജോബിക്ക് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഈരാറ്റുപേട്ടയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജോബിയുടെ മരണം സംഭവിച്ചിരുന്നു. രക്താതിസമ്മർദമുള്ളയാളാണ് ജോബി എന്നാണ് വിവരം. മരണകാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.