ജില്ലാ ഭരണകൂടത്തിന്റെ അനാസ്ഥക്കെതിരെ യൂത്ത് ഫ്രണ്ട് പ്രതിഷേധ സമരം
തെരുവുനായ നിയന്ത്രണ പദ്ധതിയിൽ അലംഭാവം കാട്ടുന്ന ജില്ലാ ഭരണകൂടത്തിന്റെ അനാസ്ഥക്കെതിരെ യൂത്ത് ഫ്രണ്ട് പ്രതിഷേധ സമരം
കോട്ടയം: കോട്ടയം ജില്ലയിൽ തെരുവുനായ ശല്യം അതിരൂക്ഷമായി ഇന്നും കടനാട്ടിൽ വിദ്യാർത്ഥികൾ അടക്കം 7 പേരെ നായ കടിച്ച സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ എബിസി പദ്ധതി നടപ്പിലാക്കാൻ ബാദ്ധ്യസ്ഥരായ കോട്ടയം ജില്ലാ പഞ്ചായത്തും, ജില്ലാ കളക്ടറും നോക്കുകുത്തിയായിരിക്കുന്നത് അവസാനിപ്പിക്കണമെന്നും, ജില്ലയിലെ എബിസി സെൻട്രലുകളുടെ പ്രവർത്തനം ആരംഭിക്കണമെന്നും, അല്ലാത്തപക്ഷം അലഞ്ഞുതിരിച്ച് നടക്കുന്ന തെരുവുനായ്ക്കളെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കേരളാ യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ പഞ്ചായത്തിന് മുന്നിൽ ഇന്ന് 22/11/2022 ചെവ്വാ 11 AM ന് പ്രതിഷേധ സമരം നടത്തും