കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 21 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും
കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 21 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും.
അയർക്കുന്നം ഇല: സെക്ഷൻ പരിധിയിൽ വരുന്നതിരുവഞ്ചൂർ, സ്കൂൾ, തിരുവഞ്ചൂർ എസ് ബി ഐ , അമ്പലം, എന്നീ ട്രാൻസ്ഫോർമറിൽ രാവിലെ 9:30 മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചെന്നാമറ്റം ജയാ കോഫീ ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പന്തത്തല, മലയക്കാവ്, എംഎൽഎ റോഡ്, മീനച്ചിൽ പള്ളി, മീനച്ചിൽ കാവ് എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ചേരിപ്പാട്, പള്ളിവാതിൽ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്കുകൾ ഉള്ളതിനാൽ 9 മുതൽ 5 വരെ പേഴുംകാട്, ഇഞ്ചോലിക്കാവ്, വാക്കാപ്പറമ്പ് എന്നീ ഭാഗങ്ങളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.
എന്നീ ഭാഗങ്ങളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.
അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ മുണ്ടുവേലിപ്പടി, സ്പ്രിങ്ങ്, വട്ടക്കുന്ന്, പി എച്ച് സി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.
രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 9.00 മുതൽ 5. 00 വരെ വെള്ളിലപ്പള്ളി കോളനി, ചെറുനിലം , ഏഴാച്ചേരി സ്കൂൾ , ഗാന്ധിപുരം ഏഴാച്ചേരി ടവർ , ഏഴാച്ചേരി ബാങ്ക് എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന അഞ്ചൽകുറ്റി നമ്പർ.1, അഞ്ചൽകുറ്റി നമ്പർ 2, ചാമക്കുളം, കുട്ടനാട്, സി. ജെ. പോൾ, മിഷൻപള്ളി, മിഷൻപള്ളി ടവർ, പള്ളത്രകവല എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 09 മുതൽ 05 വരെ വൈദ്യുതി മുടങ്ങും.