ഖത്തർ ലോകപ്പിലെ ആദ്യ വിജയം ഇക്വഡോറിന്; ആതിഥേയർക്ക് നിരാശ
ഖത്തർ ലോകപ്പിലെ ആദ്യ വിജയം ഇക്വഡോറിന്; ആതിഥേയർക്ക് നിരാശ
ഫിഫ ലോകപ്പ് 2022ലെ ആദ്യ ജയം സ്വന്തമാക്കി ഇക്വഡോര്‍. ഏകപക്ഷീയമായ രണ്ട് ഗോളിനാണ് ഇക്വഡോറിൻ്റെ തകർപ്പൻ ജയം. ആതിഥേയരായ ഖത്വറുമായുള്ള ഉദ്ഘാടന മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളിൻ്റെ ലീഡ് ഇക്വഡോര്‍ നേടിയിരുന്നു. എന്നെര്‍ വലന്‍ഷ്യ ഇരട്ട ഗോളുകൾ നേടി.
കളിയുടെ മൂന്നാം മിനുട്ടില്‍ തന്നെ വലെന്‍ഷ്യ ഖത്വറിൻ്റെ വല ചലിപ്പിച്ചെങ്കിലും സഹതാരം ഫെലിക്‌സ് ടോറസ് ഓഫ് സൈഡായി. വാറിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 16ാം മിനുട്ടിലാണ് ലോകകപ്പിലെ ആദ്യ ഗോള്‍ പിറന്നത്. 15ാം മിനുട്ടില്‍ പന്തുമായി കുതിച്ച വലന്‍ഷ്യയെ ഖത്വര്‍ ഗോളി സഅദ് അല്‍ ശീബ് ഫൗള്‍ ചെയ്യുകയും ഗോളി പെനല്‍റ്റി വിധിക്കുകയുമായിരുന്നു. സഅദിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. കിക്കെടുത്ത വലന്‍ഷ്യ ഗോളാക്കി.31ാം മിനുട്ടില്‍ തകര്‍പ്പന്‍ ഹെഡറില്‍ വലന്‍ഷ്യ രണ്ടാം ഗോളും നേടി. ആഞ്ചെലോ പ്രെഷ്യാഡോയുടെ സുന്ദരമായ ക്രോസിന് ബോക്‌സിന്റെ നടുവില്‍ നിന്ന് ഉയര്‍ന്നുപൊങ്ങി വലെന്‍ഷ്യ തലവെക്കുകയും ഖത്വറിന്റെ വല ചലിപ്പിക്കുകയുമായിരുന്നു. ഒന്നാം പകുതിയിലെ ഇക്വഡോറിന്റെ മുന്നേറ്റത്തില്‍ ഖത്വര്‍ ടീമിനുണ്ടായ പതര്‍ച്ചയും തളർച്ചയും രണ്ടാം പകുതിയില്‍ ദൃശ്യമായില്ല. രണ്ടാം പകുതിയില്‍ ഗോള്‍ വഴങ്ങാതെ പ്രതിരോധിക്കുന്നതില്‍ ഖത്വര്‍ വിജയിച്ചു. അതേസമയം, ആശ്വാസ ഗോള്‍ നേടാനായിട്ടില്ല. മത്സരത്തില്‍ ആറ് മഞ്ഞക്കാര്‍ഡുകളാണ് ഉയര്‍ന്നത്. നാലെണ്ണം ഖത്വര്‍ ടീമിന് ലഭിച്ചു.