പൂഞ്ഞാറിൽ പാറമടക്കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
കോട്ടയം: പൂഞ്ഞാര്‍ കുന്നോന്നിയില്‍ പാറമടക്കുളത്തില്‍ യുവാവ് മുങ്ങിമരിച്ചു.ചോലത്തടം സ്വദേശി രഞ്ജിത് രാമകൃഷ്ണനാണ് മരിച്ചത്. റബര്‍ ടാപ്പിങ് തൊഴിലാളിയായ രഞ്ജിത് കുളിക്കാനായി ഇറങ്ങിയപ്പോഴായിരുന്നു അപകടം.ഈരാറ്റുപേട്ടയില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.