വയർമെൻ പ്രായോഗിക പരീക്ഷ വിജയിച്ചവർക്കുള്ള ഏകദിന പരിശീലന പരിപാടി
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തിയ 2021 ലെ വയർമെൻ പ്രായോഗിക പരീക്ഷ വിജയിച്ചവർക്കുള്ള ഏകദിന പരിശീലന പരിപാടി നവംബർ 24 ന് രാവിലെ ഒമ്പതു മുതൽ ഒന്നു വരെ കോട്ടയം ജവഹർ ബാലഭവന് സമീപമുള്ള സുവർണ ഓഡിറ്റോറിയത്തിൽ നടക്കും. പരീക്ഷാവിജയികൾ ഹാൾ ടിക്കറ്റുമായി എത്തണം. വിശദ വിവരത്തിന് ഫോൺ: 0481 2568878.