ളാഹയിലെ ബസ് അപകടം. ഒരു കുട്ടിയുടെ നില ഗുരുതരം
പത്തനംതിട്ടയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; 18 പേര്‍ക്ക് പരുക്ക്, ഒരു കുട്ടിയുടെ നില ഗുരുതരം
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. പത്തനംതിട്ട ളാഹയിലാണ് ബസ് മറിഞ്ഞത്. 18 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 44 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റ ഒരു കുട്ടിയുടെ നില ഗുരുതരമാണ്.
ആന്ധ്രയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും റാന്നി പെരുനാട് ആശുപത്രിയിലുമായാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.