ഫോണ്‍ നമ്പര്‍ സേവ് ചെയ്യാതെ ഗ്രൂപ്പിലെ മറ്റ് അംഗങ്ങളെ തിരിച്ചറിയാം, വാട്സ്‌ആപ്പിലെ പുതിയ ഫീച്ചര്‍

ഫോണ്‍ നമ്പര്‍ സേവ് ചെയ്യാതെ ഗ്രൂപ്പിലെ മറ്റ് അംഗങ്ങളെ തിരിച്ചറിയാം, വാട്സ്‌ആപ്പിലെ പുതിയ ഫീച്ചര്‍ ഉടന്‍ എത്തും

ഗ്രൂപ്പ് ചാറ്റില്‍ പുതിയ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങി പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്‌ആപ്പ്. ഗ്രൂപ്പ് ചാറ്റിലെ അംഗങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ ഉപയോക്താക്കള്‍ക്ക് കാണാന്‍ സാധിക്കുന്ന തരത്തിലുള്ള ഫീച്ചറാണ് വാട്സ്‌ആപ്പ് വികസിപ്പിക്കുന്നത്. ഇതോടെ, ഫോണ്‍ നമ്പർ സേവ് ചെയ്യാത്തവര്‍ക്കും ഗ്രൂപ്പിലെ മറ്റ് അംഗങ്ങളെ തിരിച്ചറിയാന്‍ സാധിക്കും. നിലവില്‍, ഡെസ്ക്ടോപ്പില്‍ ബീറ്റ വേര്‍ഷന്‍ ഉപയോഗിക്കുന്ന ചിലരിലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇത് കൂടുതല്‍ വിജയകരമാകുന്നതോടെ വാട്സ്‌ആപ്പിന്റെ എല്ലാ ഉപയോക്താക്കള്‍ക്കും ഉടന്‍ തന്നെ ലഭിക്കുന്നതാണ്.

ചില ഉപയോക്താക്കള്‍ പ്രൊഫൈല്‍ ഫോട്ടോ സെറ്റ് ചെയ്യാറില്ല. ഈ സാഹചര്യത്തില്‍ ഡിഫോള്‍ട്ട് പ്രൊഫൈല്‍ ഐക്കണാണ് ദൃശ്യമാകുക. പേരിന്റെ അതേ നിറം ഉപയോഗിച്ച്‌ ഹൈലൈറ്റ് ചെയ്ത നിലയിലായിരിക്കും പ്രൊഫൈല്‍ ഫോട്ടോ. കൂടാതെ, ചില ഉപയോക്താക്കള്‍ പേരിന് സമാനമായ മറ്റ് പേരുകളാണ് ചേര്‍ക്കാറുള്ളത്. ഈ ഘട്ടത്തിലും മറ്റ് അംഗങ്ങളെ തിരിച്ചറിയുന്നതിന് പുതിയ ഫീച്ചര്‍ സഹായിക്കുന്നതാണ്. ഈ ഫീച്ചറിന് രൂപം നല്‍കുന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ കഴിഞ്ഞ ഒക്ടോബറിലാണ് വാട്സ്‌ആപ്പ് പുറത്തുവിട്ടത്.

 

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page