കാല്‍നടയാത്രപോലും ദുരിതം: പേരൂര്‍ത്തോട് മുപ്പത്തിയഞ്ച് റോഡില്‍ നാട്ടുകാര്‍ വാഴവെച്ചു പ്രതിക്ഷേധിച്ചു
കാല്‍നടയാത്രപോലും ദുരിതം: പേരൂര്‍ത്തോട് മുപ്പത്തിയഞ്ച്
റോഡില്‍ നാട്ടുകാര്‍ വാഴവെച്ചു പ്രതിക്ഷേധിച്ചു
എരുമേലി: കാല്‍നടയാത്രപോലും ദുരിതമായി മാറിയ മുക്കൂട്ടുതറ പേരൂര്‍ത്തോട് മുപ്പത്തിയഞ്ച് റോഡില്‍ നാട്ടുകാര്‍ വാഴവെച്ചു പ്രതിക്ഷേധിച്ചു.ദിവസവും നൂറ്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിന്റെ ദുരവസ്ഥ ശബരിമല സീസണ് ആയിട്ടുപോലും പരിഹരിക്കുവാന്‍ അധികാരികള്‍ തയാറായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.റോഡിന്റെ പുനരുദ്ധാരണത്തിനായി ജനപ്രതിനിധികളെയും അധികാരികളെയും സമീപിച്ചിട്ട് ഫലമുണ്ടായില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.റോഡിന്റെ ദുരവസ്ഥ കാരണം നിലവിലുള്ള ബസ് സര്‍വ്വീസുകള്‍കൂടി മുടങ്ങുന്ന അവസ്ഥയിലാണ്.റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് കൂടുതള്‍ സമരപരിപാടികള്‍ക്ക് ഒരുങ്ങുകയാണ് നാട്ടുകാര്‍.