നിയമസഭാ പരിസ്ഥിതി സമിതിയുടെ ശബരിമല സന്ദർശനവും തെളിവെടുപ്പും 23ന്
കോട്ടയം: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ചുള്ള നിയമസഭാ പരിസ്ഥിതി സമിതിയുടെ റിപ്പോർട്ടിലെ ശിപാർശകൾ സംബന്ധിച്ചു വിവിധ വകുപ്പുകൾ സ്വീകരിച്ച നടപടികൾ വിലയിരുത്തുന്നതിനും പരിശോധിക്കുന്നതിനുമായി നിയമസഭ പരിസ്ഥിതി സമിതി നവംബർ 23ന് ശബരിമല സന്ദർശനം നടത്തും. 23ന് രാവിലെ ഒൻപതു മണിക്ക് എരുമേലി പി.ഡബ്‌ള്യൂ.ഡി. റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ ചേരുന്ന യോഗത്തിൽ കോട്ടയം ജില്ലയിലെ ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ, പരിസ്ഥിതി പ്രവർത്തകർ, സംഘടനകൾ, പൊതുജനങ്ങൾ എന്നിവരിൽനിന്ന് വിവരശേഖരണം/തെളിവെടുപ്പു നടത്തും. തുടർന്ന് ശബരിമല സന്നിധാനം സന്ദർശിക്കും.