എരുമേലിയിൽതാത്ക്കാലിക പോലീസ് കൺട്രോൾ റൂം തുറന്നു
എരുമേലി:ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി എരുമേലിയിൽതാത്ക്കാലിക പോലീസ് കൺട്രോൾ റൂം തുറന്നു.ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിന് മുൻ വശത്തുള്ള ദേവസ്വം ബോർഡ് ബിൽഡിംഗിൽ ജില്ല പോലീസ് മേധാവി കെ. കാർത്തിക് ഐപിഎസ് ഉദ്ഘാടനം ചെയ്തു.കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി എൻ. ബാബുക്കുട്ടൻ, എസ് എച്ച് ഒ പി പി അനിൽകുമാർ , എസ്.ഐ ശാന്തി കെ ബാബു, എരുമേലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനുശ്രീ സാബു ,പഞ്ചായത്തംഗങ്ങളായ നാസർ പനച്ചി, ഇ.ജെ ബിനോയ് , ജമാത്ത് പ്രസിഡന്റ് പി എ ഇർഷാദ് , സെക്രട്ടറി സി എ എ കരീം, മറ്റ് പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.