മോട്ടോർവാഹന വകുപ്പിന്റെ സേഫ് സോൺ പദ്ധതിക്ക് തുടക്കമായി
എരുമേലി :എരുമേലിയിൽ ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് മോട്ടോർവാഹന വകുപ്പിന്റെ സേഫ് സോൺ പദ്ധതിക്ക് തുടക്കമായി .കോട്ടയം ആർ ടി ഓ :ഹരികൃഷ്ണൻ സേഫ് സോൺ ഓഫീസ് ഉദ്‌ഘാടനം ചെയ്തു .ചരക്ക് വാഹനങ്ങളിൽ തീർത്ഥാടകരെ കൊണ്ടുവരുന്നതും ഓട്ടോ റിക്ഷകളുടെ പെർമിറ്റ് പരിധി വിട്ടുള്ള യാത്രകളും കർശനമായി തടയുമെന്ന് അദ്ദേഹം പറഞ്ഞു .കോട്ടയം എൻഫോഴ്‌സ്‌മെന്റ് ആർ ടി ഓ :ഷൈനി മാത്യു ,സേഫ് സോൺ നോഡൽ ഓഫീസമാരായ സുനിൽ ബാബു പി ഡി (ഇലവുങ്കൽ ),ഷാനവാസ് കരിം (എരുമേലി),കാഞ്ഞിരപ്പള്ളി ജോ.ആർ ടി ഓ സഞ്ജയ് എസ് ,മോട്ടോർ വാഹന ഇൻസ്‌പെക്ടർമാരായ അനീഷ്കുമാർ ജി ,സുധീഷ് പി ജി ,ഷാനവാസ് പി അഹമ്മദ് ,അസി .മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ അനിൽകുമാർ ,ഹരികൃഷ്ണൻ ,എന്നിവരും റജി എ സലാം ,ഷിബു ടി നായർ എന്നിവർ പങ്കെടുത്തു .