മുരിക്കുംവയൽ ഗവ: ഹയർ സെക്കന്ററി സ്ക്കൂളിൽ വെതർ സ്റ്റേഷൻ ഉദ്ഘാടനം
മുരിക്കുംവയൽ:കേരളാ സർക്കാരുംപൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയിലൂടെ നടപ്പാക്കുന്ന കേരള സ്കൂൾ വെതർ സ്റ്റേഷൻ (KSWS)പ്രാദേശികമായി ഉണ്ടാകുന്ന കാലാവസ്ഥ വ്യതിയാനങ്ങൾ ഉന്നത നിലവാരത്തിലുള്ള ഉപകരണങ്ങളുടെ സഹായത്തോടെമനസ്സിലാക്കുകയും വിദ്യാർത്ഥികളെ ഇത് പരിശീലിപ്പിക്കുകയും
എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഹുമാനിറ്റീസ് ഗ്രൂപ്പിൽ ജോഗ്രഫി ഒരു പഠന വിഷയമായ സ്കൂളുകളിലാണ് ഈ പദ്ധതി തുടങ്ങുന്നത്.കേരളത്തിലെ 240 സ്കൂളുകളിലാണ് ആദ്യഘട്ടത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ മഴമാപിനി ,തെർമോമീറ്ററുകൾ,wet ആൻഡ് ഡ്രൈ ബൾബ് തെർമോമീറ്റർ, കപ് കൗണ്ടർ അനിമോമീറ്റർ, വിൻഡ് വെയിന് എന്നിവ കാലാവസ്ഥ നിരീക്ഷണത്തിനായി ഉപയോഗിക്കുന്നു.
ഒരു പ്രദേശത്തെ കുറഞ്ഞതും കൂടിയതുമായ താപനില, മഴയുടെ തോത്, ആർദ്രത ,കാറ്റിൻറെ ശക്തി ,ഗതി എന്നിവ വെതർ സ്റ്റേഷനിൽ സ്ഥാപിച്ചിരിക്കുന്ന ഉപകരണങ്ങളുടെ സഹായത്തോടുകൂടി കുട്ടികൾ കണ്ടെത്തുകയും കാലാവസ്ഥാ നിരീക്ഷണം നടത്തുകയും ചെയ്യുന്നു. ഇന്ത്യയിൽ ആദ്യമായി കേരളത്തിലാണ് ഇത്തരം പദ്ധതി നടപ്പിലാക്കുന്നത് ‘മുരിക്കുംവയൽ ഗവ: ഹയർ സെക്കണ്ടി സ്ക്കൂളിൽ പി ടി എ യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പരിപാടി നവംമ്പർ 17 വ്യാഴം 2.30 ന് അഡ്വ :സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്യും .