മണിക്കൽ ഓഫീസ് പടിക്കൽ പ്രതിഷേധ സമരം നടത്തി
ടീ ആർ ആൻഡ് റ്റീ എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികൾക്ക് ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ചു കൊണ്ട് റ്റി സി റ്റി റ്റി യു യൂണിയൻ ഐ എൻ റ്റി യു സിയുടെ നേതൃത്വത്തിൽ മണിക്കൽ ഓഫീസ് പടിക്കൽ പ്രതിഷേധ സമരം നടത്തി.തൊഴിലാളികൾക്ക് കൃത്യമായി ശമ്പളം നൽകാതെ തൊഴിലാളി വിരുദ്ധ നിലപാട് നിരന്തരമായി നടത്തി കൊണ്ടിരിക്കുന്ന ടീ ആർ ആൻഡ് റ്റീ മാനേജ്മെന്റിന് എതിരെ നടത്തിയ പ്രതിഷേധ സമരം സംസ്ഥാന സെക്രട്ടറി അഡ്വ സിറിയക്ക് തോമസ് ഉത്ഘാടനം ചെയ്തു. യൂണിയൻ ജനറൽ സെക്രട്ടറി കെ കെ ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. ഐ എൻ റ്റി യു സി ജില്ലാ സെക്രട്ടറി ജോൺ പി തോമസ്,നൗഷാദ് വെമ്പ്ളി,സുരേഷ് ഓലിക്കൽ, ശരത് ഒറ്റപ്ലാക്കൻ,സുനിത ജയപ്രകാശ്, ആർ റ്റി ഷാജി, ജോസഫ് തുടങ്ങിയവർ സംസാരിച്ചു