വിലക്കയറ്റത്തിന് എതിരെ സായാഹ്ന ധർണ നടത്തി
മുണ്ടക്കയം ഈസ്റ്റ് : 35 ആം മൈൽ ഡ്രൈവേഴ്സ് യൂണിയൻ INTUC യുടെ നേതൃത്വത്തിൽ വിലക്കയറ്റത്തിന് എതിരെ സായാഹ്ന ധർണ നടത്തി. സണ്ണി തട്ടുങ്കൽ അധ്യക്ഷത വഹിച്ച ധർണ സമരം കെപിസിസി സെക്രട്ടറി M N ഗോപി ഉദ്ഘാടനം ചെയ്തു.INTUC സംസ്ഥാന സെക്രട്ടറി അഡ്വ: സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തി. DCC ജനറൽ സെക്രട്ടറി ബെന്നി പെരുവന്താനം, യൂണിയൻ പ്രസിഡണ്ട് വിസി ജോസഫ് വെട്ടിക്കാട്ട്, യൂണിയൻ വൈസ് പ്രസിഡണ്ട് ജോൺ P തോമസ്, ഡിസിസി മെമ്പർമാരായ CT മാത്യു ചരളയിൽ, സുരേഷ് ഓലിക്കൽ,നൗഷാദ് വെമ്പ്ലി,മണ്ഡലം പ്രസിഡണ്ട് മാരായ സണ്ണി തുരുത്തിപ്പള്ളി, ഷാജി പുല്ലാട്ട്, കെ കെ ജനാർദ്ദനൻ, പഞ്ചായത്ത് പ്രസിഡണ്ട് ഡോമിന സജി, K N രാമദാസ്, K J ജോസുകുട്ടി,എബിൻ കുഴിവേലി, ശരത്ത് ഒറ്റപ്ലാക്കൻ, ഷീബ ബിനോയ്, സുനിത ജയപ്രകാശ്, ജോയി മാങ്കുട്ടത്തിൽ, ഷിനോജ്, തുടങ്ങിയവർ സംസാരിച്ചു