കോരൂത്തോട് സി.കേശവൻ സ്മാരക ഇംഗ്ലീഷ് മീഡിയം എൽ.പി സ്ക്കൂളിൽ ശിശുദിന റാലി നടത്തി
കോരൂത്തോട് സി.കേശവൻ സ്മാരക ഇംഗ്ലീഷ് മീഡിയം എൽ.പി സ്ക്കൂളിൻ്റെ ആഭിമുഖ്യത്തിൽ ശിശുദിനത്തോടനുബന്ധിച്ച് റാലി, മിഠായി വിതരണം, യോഗം എന്നിവ നടത്തി.
സ്ക്കൂൾ മൈതാനത്ത് നിന്നാരംഭിച്ച റാലി മന്നം പാലം , ടൗൺ. എന്നിവിടങ്ങളിലൂടെ സ്ക്കൂളിലെത്തി സമാപിച്ചു. ചാച്ചാ നെഹ്റുവിൻ്റെ വേഷം ധരിച്ച് റാലിയിൽ അണിനിരന്ന കട്ടികൾ കാണികളുടെ കണ്ണിനമൃതായി.
റാലിക്ക് സ്ക്കൂൾ മാനേജർ എം.എസ്.
ജയപ്രകാശ്, പി.ടി.എ പ്രസിഡൻറ് കെ.എം.രാജേഷ് , പ്രിൻസിപ്പൽ അനിത ഷാജി, വൈസ് പ്രിൻസിപ്പൽ രജനി രാമചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി ഉഷ സ ജി, എ.പി.സീമ, എം.കെ.മായ,.. പി.സിതാര, എൻ.കെ. അമ്പിളി മോൾ, കെ.വി.സി നി, സെമിന ബിനോയ്, കെ.കെ.ദീപ്തി, പി.കെ.സുശീല. എന്നിവർ നേതൃത്വം നൽകി