മയക്കുമരുന്നിനെതിരെയുള്ള സ്ക്വാഡ് പ്രവർത്തനങ്ങൾ ഊർജിതമാക്കും 

മയക്കുമരുന്നിനെതിരെയുള്ള സ്ക്വാഡ് പ്രവർത്തനങ്ങൾ ഊർജിതമാക്കും

 

കാഞ്ഞിരപ്പള്ളി : ഇന്ന് കേരള സമൂഹത്തെ കാർന്നു തിന്നുന്ന ക്യാൻസർ ആയി മയക്കുമരുന്ന് മാറി എന്ന് ജോളി മടുക്കക്കുഴി അഭിപ്രായപ്പെട്ടു. കേരള കോൺഗ്രസ്‌ (എം) കാഞ്ഞിരപ്പള്ളി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ആനക്കല്ലിൽ നടന്ന മോചനജ്വാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ സമൂഹം ഈ വിധത്തിൽ മുന്നോട്ടു പോയാൽ ഭാവിയിൽ നല്ലൊരു തലമുറയെ വാർത്തെടുക്കാൻ സാധിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.മയക്കുമരുന്ന് വ്യാപനവും ഉപയോഗവും തടയുന്നതിനും വാർഡ് തലങ്ങളിൽ സ്ക്വാഡ് രൂപീകരിച്ചു പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കുമന്നും ജോളി മടുക്കക്കുഴി അഭിപ്രായപ്പെട്ടു . മേഖല കൺവീനർ ഷാജി പുതിയാപറമ്പിൽ അധ്യക്ഷനായ യോഗത്തിൽ ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ വിമല ജോസഫ്, മനോജ്‌ മറ്റമുണ്ടയിൽ, ആൽബിൻ പേണ്ടാനം, പ്രിൻസ് ചാക്കോ തോട്ടത്തിൽ, ജോണി വളയത്തിൽ, സിജോ മുണ്ടമറ്റം,ജോയി കൈപ്പൻപ്ലാക്കൽ, ജേക്കബ് കാപ്പുകാട്ടിൽ, ബിനോയ് വട്ടോത്ത് തുടങ്ങിയവർ പ്രസംഗിച്ചു

 

 

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page