മേലരുവിയിൽ ചെക്ക്ഡാമിലെ വെള്ളത്തിൽ വീണ് തയ്യൽ തൊഴിലാളി മരിച്ചു
കാഞ്ഞിരപ്പള്ളി: മേലരുവിയിൽ ചെക്ക്ഡാമിലെ വെള്ളത്തിൽ വീണ് തയ്യൽ തൊഴിലാളി മരിച്ചു. ഞായറാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം.
ആനക്കല്ലിൽ വാടകയ്ക്ക് താമസിക്കുന്ന പ്രകാശൻ (52) ആണ് മരിച്ചത്
കുടുംബത്തോടൊപ്പം ഫോട്ടോ എടുക്കാനെത്തിയ പ്രകാശൻ മകൾ വെള്ളത്തിൽ വീഴുന്നത് കണ്ട് രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്.
കുട്ടിയെ പിന്നീട് ഓടിക്കൂടിയ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു.