ഡോ.റംലാബീവിയുടെ സര്‍വീസുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിച്ച സുവനീര്‍ ‘സാദരം’ പ്രകാശനം ചെയ്തു
കോട്ടയം: മെഡിക്കല്‍ കോളേജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് മുന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ഡോക്ടര്‍ റംല ബീവിയുടെ സര്‍വീസുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിച്ച സുവനീര്‍ ‘സാദരം’ സഹകരണ സാംസ്‌കാരികവകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്ജിന് നല്‍കി പ്രകാശനം ചെയ്തു.ചടങ്ങില്‍ തോമസ് ചാഴിക്കാടന്‍ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി, ജി എം സി എച്ച് പ്രിന്‍സിപ്പള്‍ ഡോ.ശങ്കര്‍,അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ ആശാ തോമസ്,ഡോ.റംലാ ബീവി,ഡോ.റ്റി കെ ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു