ആനക്കല്ല്- പൊന്മല – പൊടിമറ്റം റോഡിന് ശാപമോക്ഷം ; നിര്‍മ്മാണ ഉദ്‌ഘാടനം ഇന്ന്
ആനക്കല്ല്- പൊന്മല – പൊടിമറ്റം റോഡിന് ശാപമോക്ഷം ; നിര്‍മ്മാണ ഉദ്‌ഘാടനം ഇന്ന്
കാഞ്ഞിരപ്പള്ളി: വർഷങ്ങളായി തകർന്നുകിടക്കുന്ന ആനക്കല്ല് – പൊന്മല-പൊടിമറ്റം റോഡിന്റെ നിർമാണ പ്രവർത്തന ഉദ്‌ഘാടനം ഇന്ന്
പത്തനംതിട്ട എം.പി ആന്റോ ആന്റണി നിർവഹിക്കും. റോഡിന്റെ പുനർനിർമ്മാണത്തിന്, ആന്റോ ആന്റണി എം പിയുടെ ശ്രമഫലമായി, കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന പദ്ധതി (പി.എം.ജി.എസ്.വൈ.) പദ്ധതിയിലൂടെ, 2.91 കോടി രൂപയും, 5 വര്‍ഷത്തെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 26 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.
3.96 കി.മീ ദൂരം വരുന്ന ഈ റോഡ് കഴിഞ്ഞ 7 വര്‍ഷമായി പൂർണമായും തകർന്ന് തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതെ കിടക്കുകയായിരുന്നു