ഭിന്നശേഷിക്കാർക്ക് എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ പുതുക്കാം
ഭിന്നശേഷിക്കാർക്ക് എംപ്ലോയ്‌മെന്റ്
രജിസ്ട്രേഷൻ പുതുക്കാം
കോട്ടയം: ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട അനധ്യാപക ജീവനക്കാർക്ക് എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക തസ്തികയിൽ നിയമനത്തിനായി എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം. വിവിധ എംപ്‌ളോയ്്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലും ഭിന്നശേഷിക്കാർക്കായുള്ള കോട്ടയത്തെ പ്രത്യേക എംപ്്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും രജിസ്റ്റർ ചെയ്തിട്ടുള്ള അനധ്യാപക തസ്തികയിൽ നിലവിൽ ജോലിചെയ്യുന്ന ഭിന്നശേഷിക്കാർക്കാണ് രജിസ്‌ട്രേഷൻ പുതുക്കാനാവുന്നത്.
പി.എസ്.സി/എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് മുഖേന അനധ്യാപക തസ്തികയിൽ സ്ഥിരം ജോലി ലഭിച്ചശേഷം വിവരം എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകളിൽ അറിയിക്കുകയും എന്നാൽ പിന്നീട് പുതുക്കാതെ പോയവരുമായ 50 വയസിൽ താഴെയുളളവർക്ക് രജിസ്‌ട്രേഷൻ പുതുക്കാനും ഉദ്യോഗദായകൻ നൽകുന്ന എൻ.ഒ.സി. സർട്ടിഫിക്കറ്റ് ചേർക്കാനുമാണ് അവസരം. പേരു രജിസ്റ്റർ ചെയ്തിട്ടുള്ള എംപ്‌ളോയ്‌മെന്റ എക്‌സ്‌ചേഞ്ചുകളിൽ ഡിസംബർ 31 വരെ എൻ.ഒ.സി. സഹിതം അപേക്ഷ നൽകാമെന്ന് സബ് റീജണൽ എംപ്‌ളോയ്‌മെന്റ് ഓഫീസർ അറിയിച്ചു.