ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയിലെ ഒരുക്കങ്ങൾ വിലയിരുത്തി

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയിലെ ഒരുക്കങ്ങൾ വിലയിരുത്താൻ ഐ ജി എത്തി. ഇന്ന് ഉച്ചയോടെ എറണാകുളം റേജ് ഡി ഐ ജി നീരജ് ഗുപ്തയാണ് എരുമേലിയിലെത്തിയത്. കോട്ടയം ജില്ല പോലീസ് മേധാവി കെ .കാർത്തിക് , കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി എൻ . ബാബുക്കുട്ടൻ,എരുമേലി എസ് എച്ച് ഒ അനിൽകുമാർ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.എരുമേലിയിലെ സിസി റ്റിവി യുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമാക്കാനും , പാർക്കിംഗ് കേന്ദ്രങ്ങളിൽ സുരക്ഷ ഒരുക്കാനും ചർച്ചകളിൽ അദ്ദേഹം പറഞ്ഞു.ദേവസ്വം ബോർഡ് പ്രതിനിധികളും പങ്കെടുത്തു . എരുമേലി പേട്ട കൊച്ചമ്പലം ,പള്ളി,ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം,തീർത്ഥാടന പാതയിലെ വിവിധ സ്ഥലങ്ങളും സംഘം സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page