സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്തിയശേഷം ചോലത്തടം-കാവാലി -കൂട്ടിക്കല്‍ റോഡ് കരാറുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമമെന്ന് പരാതി
സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്തിയശേഷം ചോലത്തടം-കാവാലി -കൂട്ടിക്കല്‍ റോഡ് കരാറുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമമെന്ന് പരാതി
കൂട്ടിക്കല്‍: റോഡ് പണിക്ക് വേണ്ടി കല്ലുപൊട്ടിക്കുന്നതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്തിയശേഷം ചോലത്തടം-കാവാലി -കൂട്ടിക്കല്‍ റോഡ് കരാറുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമമെന്ന് പരാതി. നിരന്തരമായ ഭീഷണിയും വ്യാജപരാതികളും മൂലം റോഡ് നിര്‍മ്മാണം ഇപ്പോള്‍ ഭീഷണിയിലായിരിക്കുകയാണ്.റോഡ് നിര്‍മ്മാണം തുടങ്ങിയ സമയം മുതല്‍ ചിലര്‍ സമൂഹമാധ്യമങ്ങളില്‍ അനധികൃതമായി കല്ലുപൊട്ടിക്കുന്നുവെന്ന് വ്യാജപ്രചരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിരുന്നു. സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടശേഷം കരാറുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് തുടര്‍ച്ചയായി നടത്തുന്നത്. ചില മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കുമെന്ന് പറഞ്ഞും ഭീഷണിപ്പെടുത്തുന്നതായി ആരോപണമുണ്ട്.കല്ലിന്റെ അഭാവം മൂലം റോഡ് പണി ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.കാവാലി റോഡിനെതിരെ അപവാദപ്രചണം നടത്തുന്ന ആളുകള്‍ തന്നെ ഇപ്പോള്‍ ഇളംകാട് – വാഗമണ്‍ റോഡ് നിര്‍മ്മാണത്തിനെതിരെയും പ്രചരണം തുടങ്ങിയിട്ടുണ്ട്.ഭീഷണിക്കെതിരെ കരാറുകാരന്‍ വകുപ്പ് മന്ത്രിക്കും മറ്റ് അധികാരികള്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.