ശബരിമല തീർത്ഥാടനം അവലോകന യോഗം നാളെ
എരുമേലി :ശബരിമല തീർത്ഥാടനം അവലോകന യോഗം എരുമേലിയിൽ നാളെ(10 നവംബർ ) മൂന്ന് മണിക്ക് നടക്കുമെന്ന് പൂഞ്ഞാർ എം എൽ എ അഡ്വ .സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു .കോട്ടയം ജില്ലാ കളക്ടർ ഡോ .പി കെ ജയശ്രീ ഐ എ എസ് ,കോട്ടയം ജില്ലാ പോലീസ് മേധാവി കാർത്തിക് ഐ പി എസ് ,എ ഡി എം ജിനു പുന്നൂസ് ഉൾപ്പെടെ ഉദ്യോഗസ്ഥരും സാമൂഹ്യ സന്നദ്ധ പ്രവർത്തകരും പങ്കെടുക്കും .