എം.ജി. സർവകലാശാല; പ്രൈവറ്റ് രജിസ്ട്രേഷന് നാളെ മുതൽ അപേക്ഷിക്കാം

എം.ജി. സർവകലാശാല; പ്രൈവറ്റ് രജിസ്ട്രേഷന്

നാളെ മുതൽ അപേക്ഷിക്കാം

മഹാത്മാ ഗാന്ധി സർവകലാശാലയിൽ 2022-23 അധ്യയനവർഷത്തിൽ ബി.എ, ബി.കോം, എം.എ, എം.കോം, എം.എസ്.സി (മാത്തമാറ്റിക്സ്) പ്രോഗ്രാമുകളിൽ പ്രൈവറ്റ് രജിസ്ട്രേഷന് ഇന്നു(നവംബർ 9) മുതൽ  അപേക്ഷ നൽകാം.

 യു.ജി ഫുൾ കോഴ്സുകളിൽ ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, ഇസ്ലാമിക് ഹിസ്റ്ററി, സോഷ്യോളജി, ഫിലോസഫി,കൊമേഴ്സ് വിഷയങ്ങൾക്ക് സി.ബി.എസ്2017 (മോഡൽ1 പ്രൈവറ്റ്) സിലബസിലും പി.ജി പ്രോഗ്രാമുകളിൽ എം.എ ഹിന്ദി, സംസ്‌കൃതം, അറബിക്, സിറിയക്, ഹിസ്റ്ററി, ഇക്കണോമിക്സ്, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ഇസ്ലാമിക് ഹിസ്റ്ററി, എം.എസ്.സി മാത്തമാറ്റിക്സ്, എം.കോം എന്നീ പ്രോഗ്രാമുകൾക്ക് സി.എസ്.എസ് – 2019 പ്രൈവറ്റ് സിലബസിലുമാണ് പ്രൈവറ്റ് രജിസ്ട്രേഷൻ അനുവദിച്ചിട്ടുള്ളത്.

 

അപേക്ഷകൾ പിഴ കൂടാതെ ഡിസംബർ 13 വരെയും 1105 രൂപ പിഴയോടെ ഡിസംബർ 14 മുതൽ 23 വരെയും

2205 രൂപ പിഴയോടെ ഡിസംബർ 24 മുതൽ ഡിസംബർ 31 വരെയും അപേക്ഷ സ്വീകരിക്കും.

 

യു.ജി നോൺ-ഫുൾ കോഴ്സുകളിൽ രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്റ്ററുകളിലേക്കുള്ള റഗുലർ ടു പ്രൈവറ്റ് സ്ട്രീം മാറ്റം, ബി.കോം അഡീഷണൽ ഓപ്ഷണൽ/ഇലക്ടീവ്, അഡീഷണൽ സെക്കൻഡ് ലാംഗ്വേജ്/കോമൺ കോഴ്സ്-2, അഡീഷണൽ ഡിഗ്രി, ഫാക്കൽറ്റി മാറ്റം, അഡീഷണൽ കോമൺ കോഴ്സ് 1, 2 എന്നീ വിഭാഗങ്ങളിൽ സി.ബി.സി.എസ്-2017 (മോഡൽ 1) സിലബസിൽ വ്യവസ്ഥക്ക് വിധേയമായി പ്രൈവറ്റ് രജിസ്ട്രേഷൻ അനുവദിക്കും.

 

പി.ജി നോൺ-ഫുൾ കോഴ്സ് വിഭാഗത്തിൽ രണ്ട്, മൂന്ന് നാല് സെമസ്റ്ററുകളിലേക്ക് സി.എസ്.എസ്-2019 സിലബസിൽ റഗുലർ ടു പ്രൈവറ്റ് സ്ട്രീം മാറ്റം അനുവദിച്ചിട്ടുണ്ട്.

 

ഒന്നും രണ്ടും സെമസ്റ്റർ യു.ജി, പി.ജി ഫുൾ കോഴ്സ് രജിസ്ട്രേഷനു വേണ്ടി അപേക്ഷ സമർപ്പിക്കേണ്ടതും ഫീസ് അടയ്‌ക്കേണ്ടതും ഓൺലൈനിലാണ്.

 

വിജ്ഞാപനത്തിനൊപ്പമുള്ള അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ചതിനു ശേഷം www.epay.mgu.ac.in ൽ ഫീസ് അടച്ചതിൻറെ രസീത് അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം. ഫീസ് തിരികെ ലഭിക്കുന്നതല്ല.

 

ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും ഓഫ്‌ലൈൻ കോഴ്സുകളുടെ പൂരിപ്പിച്ച അപേക്ഷയും, അനുബന്ധ രേഖകളും അസിസ്റ്റന്റ് രജിസ്ട്രാർ (പ്രൈവറ്റ് രജിസ്ട്രേഷൻ), മഹാത്മാ ഗാന്ധി സർവകലാശാല, പി.ആർ തപാൽ സെക്ഷൻ- റൂം നമ്പർ 512, പ്രിയദർശിനി ഹിൽസ് പി.ഒ, കോട്ടയം-686560 എന്ന മേൽവിലാസത്തിൽ രജിസ്ട്രേഡ് തപാലിൽ അയയ്ക്കണം. അപേക്ഷകൾ സർവകലാശാലയിൽ നേരിട്ട് സ്വീകരിക്കുന്നതല്ല.

 

വിശദവിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ (www.mgu.ac.in/private-registration/) ലഭ്യമാണ്.  ഫോൺ 0481 2733624 (ബി.കോം),  8330013005 (എം.എ, എം.കോം. എം.എസ്സി),  0481 2733681 (ബി.എ).

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page