ഓടുന്നതിനിടെ ടൂറിസ്റ്റ് ബസിനു തീപ്പിടിച്ചത് പരിഭ്രാന്തി പരത്തി
മുണ്ടക്കയം: ഓടുന്നതിനിടെ ടൂറിസ്റ്റ് ബസിനു തീപ്പിടിച്ചത് പരിഭ്രാന്തി പരത്തി.ദേശീയപാതയിൽ മുണ്ടക്കയം മുപ്പത്തിയഞ്ചാം മൈലിന് സമീപമാണ് അപകടമുണ്ടായത്. തേക്കടിയിൽ നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന മഹാരാഷ്ട്ര സ്വദേശികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ബസ് ചൂടായി തീ പിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തിൽ വാഹനത്തിന്റെ ടയറുകൾക്ക് കേടുപാട് സംഭവിച്ചു.കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തിയിരുന്നു