ഓൾ ഇന്ത്യാ ലോയേഴ്സ്സ് യൂണിയൻ (എഐഎൽയു) കാഞ്ഞിരപ്പള്ളി കോർട്ട് സെൻ്റർ യൂണിറ്റ് സമ്മേളനം
കാഞ്ഞിരപ്പള്ളി: ഓൾ ഇന്ത്യാ ലോയേഴ്സ്സ് യൂണിയൻ (എഐഎൽയു) കാഞ്ഞിരപ്പള്ളി കോർട്ട് സെൻ്റർ യൂണിറ്റ് സമ്മേളനം ബാർ കൗൺസിൽ ഓഫ് കേരളാ വൈസ് ചെയർമാൻ അഡ്വ.അജിതൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് അഡ്വ.കെ.ആർ.ഷാജി അദ്ധ്യക്ഷനായി.സെക്രട്ടറി അഡ്വ.ബി.ബിജോയി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ കമ്മറ്റിയംഗങ്ങളായ അഡ്വ.ഗിരീഷ് എസ് നായർ, അഡ്വ.രേണുക റാം,യൂണിറ്റ് ട്രഷറർ അഡ്വ.ടി.എസ്.രാജു, അഡ്വ.ഡി.ബൈജു, അഡ്വ.വി.കെ.സോമശേഖരൻ നായർ,ചിറക്കടവ് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് അഡ്വ.ജയാ ശ്രീധർ, അഡ്വ.എം.റ്റി. ബാബു, അഡ്വ.സിന്ധു കെ.എസ്, എന്നിവർ പ്രസംഗിച്ചു.ഭാരവാഹികളായി അഡ്വ.കെ.ആർ.ഷാജി ( പ്രസിഡണ്ട്) അഡ്വ.റഫീഖ് ഇസ്മായിൽ (വൈസ് പ്രസിഡണ്ട്) അഡ്വ.ബി.ബിജോയി (സെക്രട്ടറി) അഡ്വ.എം.എ.റിബിൻ ഷാ (ജോ. സെക്രട്ടറി) അഡ്വ.ടി.എസ്.രാജു (ട്രഷറർ) അഡ്വ.അനീസ .എം (വനിതാ സബ്ബ് കമ്മറ്റി കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.