ബാലസൗഹ്യദ- ബ്ലോക്ക് എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാന്‍ കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത്
കാഞ്ഞിരപ്പളളി : ബാലസൗഹ്യദ കേരളം യാഥാര്‍ത്ഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പു വരുത്തുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കേരള സംസ്ഥാന ബാലാവകാശ കമ്മീഷന്‍റെ നേതൃത്വത്തില്‍ ബാല സംരക്ഷണ സമിതികളുടെ ശാക്തികരണം ബാലസൗഹ്യദ തദ്ദേശ ഭരണം എന്നീ ലക്ഷ്യങ്ങളോടെ കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ ബ്ലോക്ക് തല ശില്പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി ശില്പശാലയുടെ ഉത്ഘാടനം നിര്‍വ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍റ്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വിമല ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍റ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റ്റി.എസ്.ക്യഷ്ണകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.കെ.പ്രദീപ്, ഷക്കീല നസീര്‍, മോഹനന്‍.റ്റി.ജെ,രത്നമ്മ രവീന്ദ്രന്‍,ജയശ്രീ ഗോപിദാസ്, ബ്ലോക്ക് ഡവലപ്മെന്‍റ് ഓഫിസര്‍ ഫൈസല്‍.എസ്, ജോയിന്‍റ് ബിഡിഒ റ്റി.ഇ സിയാദ്, എ.ഇ.ഒ ഷൈലജ തുടങ്ങിയവര്‍ സംസാരിച്ചു.ചൈല്‍ഡ്ലൈന്‍ ജില്ലാ കോഡിനേറ്റര്‍ ജസ്റ്റിന്‍ മൈക്കിള്‍, സിഡിപിഒ.മാരായ അംബിക.എല്‍, അജിത എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. പഞ്ചായത്ത് തല ചൈല്‍ഡ് ലൈന്‍ പ്രൊട്ടഷന്‍ കമ്മീറ്റി അംഗങ്ങള്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ അദ്ധ്യാപകര്‍,വിദ്യാര്‍ത്ഥികള്‍,പി.റ്റി.എ പ്രതിനിധികള്‍ ,സ്കൂള്‍ കൗണ്‍സിലേഴ്സ്, കുടുംബശ്രീ,അങ്കണവാടി ജീവനക്കാര്‍ ഭാരവാഹികള്‍,ആശാ വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ ശില്പശാലയില്‍ പങ്കെടുത്തു.