എ ഐ എമ്മിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ അവാർഡ് ദാനം നടത്തി
വിദ്യാഭ്യാസ അവാർഡ് ദാനം നടത്തി
വേലനിലം:എ ഐ എമ്മിന്റെ നേതൃത്വത്തിൽ വർഷം തോറും നടത്തി വരുന്ന
വിദ്യാഭ്യാസ അവാർഡ് ദാന ചടങ്ങ് വേലനിലം
ഹിദായത്തുൽ ഇസ്ലാം മദ്രസ ഹാളിൽ വച്ച് നടത്തി.
ചടങ്ങിൽ വേലനിലം കൂട്ടിക്കൽ ജമാഅത്തുകളുടെ പരിധിയിൽ നിന്നും എസ് എസ് എൽ സി പ്ലസ്ടു പരീക്ഷകളിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കും മദ്രസ വിദ്യാർഥികൾക്കും ക്യാഷ് അവാർഡ് വിതരണം ചെയ്തു.ഡോ. പി എച്ച് എം ഹനീഫ്, കെ പി നാസറുദ്ധീൻ, അബ്ദുൾ റഹ്മാൻ മൗലവി, അഷറഫ് കല്ലുപുരക്കൽ തുടങ്ങിയവർ നേതൃത്വം നൽകി