പ്രക്യതി വിഭവ സംരക്ഷണത്തിനായി “നീരുറവ്”പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത്
പ്രക്യതി വിഭവ സംരക്ഷണത്തിനായി “നീരുറവ്”പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത്
കാഞ്ഞിരപ്പളളി : പ്രളയവും, ജലക്ഷാമവും, കാലവസ്ഥാവ്യതിയാനവും നേരിടുവാന്‍ നീര്‍ത്തടാധിഷ്ഠിത സമഗ്രവികസന പദ്ധതി സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നടപ്പിലാക്കുന്നതിന് മുന്നോടിയായി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തില്‍ ഏകദിന ശില്പശാല സംഘിടിപ്പിച്ചു. “നീരുറവ്” എന്ന പേരില്‍ മഹാത്മാ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ചാണ് പദ്ധതി ഗ്രാമങ്ങളില്‍ നടപ്പിലാക്കുന്നത്. ഇതിലൂടെ ഗ്രാമീണ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സ്യഷ്ടിക്കുമെന്ന് ശില്പാശാല ഉത്ഘാടനം ചെയ്തുക്കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി അഭിപ്രായാപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജീതാ രതീഷ് മുഖ്യ പ്രഭാക്ഷണം നടത്തിയ യോഗത്തില്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ വിമല ജോസഫ്, റ്റി.എസ്. ക്യഷ്ണകുമാര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങാളായ ജയശ്രീ ഗോപിദാസ്, മോഹനന്‍ റ്റി.ജെ, ഷക്കീല നസീര്‍, കെ.എസ്. എമേഴ്സണ്‍, രത്നമ്മ രവീന്ദ്രന്‍, സാജന്‍ കുന്നത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ സജീമോന്‍ പി.എസ്, കെ.ആര്‍.തങ്കപ്പന്‍, ഡയസ് കോക്കാട്ട്, ജെയിംസ്.പി.സൈമണ്‍ വിവിധ വകുപ്പുകളായ ക്യഷി,മ്യഗസംരക്ഷണം,സാമൂഹ്യനീതി,വ്യവസായം,ജലസേചനം,വനം,പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, സോയില്‍കണ്‍സര്‍പേഷന്‍, വി.ഇ.ഒ മാര്‍, തൊഴിലുറപ്പ് പദ്ധതി, ഹരിതകേരളം മിഷന്‍ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വിവിധ ചര്‍ച്ചകള്‍ക്ക് നേത്യത്വം നല്‍കി.
അസിസ്റ്റന്‍റ് ഡവലപ്മെന്‍റ് കമ്മീഷണര്‍ ഷറഫ്.പി.ഹംസ, ജോയിന്‍റ് ബ്ലോക്ക് ഡവലപ്മെന്‍റ് ആഫീസര്‍ സീയാദ് റ്റി.ഇ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ബ്ലോക്ക് ഡലപ്മെന്‍റ് ആഫീസര്‍ ഫൈസല്‍.എസ് പദ്ധതി വീശദ്ദീകരണം നടത്തി