ലയൺസ് കോരുത്തോട് സി.കെ.എം.ഇ.എം സ്ക്കൂളിൽ ചിത്രരചനാ മത്സരം നടത്തി
ലയൺസ് കോരുത്തോട് സി.കെ.എം.ഇ.എം സ്ക്കൂളിൽ ചിത്രരചനാ മത്സരം നടത്തി.
കോരുത്തോട്. സി.കെ. എം.ഇ.എം സ്ക്കൂളിൽ മുണ്ടക്കയം – ലയൺസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ചിത്രരചനാ മത്സരം നടത്തി. സ്ക്കൂൾ മാനേജർ എം.എസ്. ജയപ്രകാശ് അധ്യക്ഷത വഹിച്ചു.
ക്ലബ്ബ് പ്രസിഡൻ്റ
ജോണിക്കുട്ടി മoത്തിനകം
ഉദ്ഘാടനം ചെയ്തു .പ്രിൻസിപ്പൽ അനിത ഷാജി മുഖ്യ പ്രഭാഷണം നടത്തി. ക്ലബ്ബ് ഭാരവാഹികളായ സേതു നടരാജൻ, ഷാജി ഷാസ്’, അധ്യാപകരായ ഉഷ സ ജി, സിതാര, ദീപ്തിഎന്നിവർ പ്രസംഗിച്ചു.
മൽസരത്തിൽ യഥാക്രമം ഒന്ന് മുതൽ 5 വരെ സ്ഥാനം നേടിയ. നന്ദന തജേഷ്, ഗോകുൽ ജയകൃഷ്ണൻ, ആർച്ച രതീഷ്, എം.എസ് ശ്രീഹരി, എൻ.പി സോനുമോൾ എന്നിവർക്ക് കാഷ് അവാർഡും, സർട്ടിഫിക്കറ്റുകളും
പി.ടി.എ പ്രസിഡൻറ് പി.കെ.രാജേഷ് വിതരണം ചെയ്തു. ചിത്രരചനാ മൽസരത്തിൽ പങ്കെടുത്തവർക്കെല്ലാം
സർട്ടിഫിക്കറ്റുകളും നൽകി.ലോകസമാധാനം എന്ന വിഷയത്തിലാണ് ചിത്ര
രചനാ മത്സരം നടത്തിയത്.