കാഞ്ഞിരപ്പള്ളിയിൽ മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്.
കാഞ്ഞിരപ്പള്ളിയിൽ മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്.
യൂണിയൻ ബാങ്കിൻ്റെ കാഞ്ഞിരപ്പള്ളി ശാഖയിലാണ് 30 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നത്.
13 പേരുടെ പേരിൽ പണയം വച്ചിരിക്കുന്ന ആഭരണങ്ങളാണ് മുക്കുപണ്ടമാണെന്നു കണ്ടെത്തിയത്.
സംഭവത്തിൽ അപ്രൈസറെ സംശയിക്കുന്നതായി ആരോപിച്ച് ബാങ്ക് അധികൃതർ പൊലീസിൽ പരാതി നൽകി.
ഇന്റേണൽ ഓഡിറ്റിംങിനിടെ ബാങ്ക് ജീവനക്കാർ ക്ക് സംശയം തോന്നിയതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് പണയമുരുപ്പടി മുക്കുപണ്ടമാണെന്നു കണ്ടെത്തിയത്.
പണയം വയ്ക്കുന്ന സ്വർണം പരിശോധിച്ചു സ്ഥിരീകരിക്കുന്നതിന് താൽക്കാലികമായി നിയമിച്ചിരിക്കുന്ന അപ്രൈസറിന്റെ അറിവോടെയാണോ പണയം വച്ചിരിക്കുന്നത് എന്നത് അന്വേഷിച്ച് വരികയാണന്ന് പോലീസ് അറിയിച്ചു.
അപ്രൈസർക്ക് മുക്കുപണ്ടമാണെന്നു കണ്ടെത്താൻ കഴിയാത്ത വിധമുള്ള ആഭരണങ്ങളാണോ പണയം വച്ചിരിക്കുന്നതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.