മുണ്ടക്കയത്തും ഇളംകാട് മേഖലയിലും ശക്തമായ മഴ
മുണ്ടക്കയത്തും ഇളംകാട് മേഖലയിലും ശക്തമായ മഴ.വല്ല്യന്ത തോട് കരകവിഞ്ഞു റോഡിൽ വെള്ളം കയറി
ഒന്നര മണിക്കൂർ നീണ്ടുനിന്ന ശക്തമായ മഴയിൽ ഇളംകാട്ടിൽ റോഡിൽ വെള്ളം കയറി.
ഇളംകാട് ടൗണിന് സമീപം വല്ല്യേന്ത തോട് കരകവിഞ്ഞാണ് റോഡിൽ വെള്ളം കയറിയത്.
കഴിഞ്ഞ പ്രളയത്തിൽ തകർന്ന ഇവിടെ കലുങ്കിന് വീതി കുറവായതാണ് വെള്ളം ഉയരാൻ കാരണമായത്
മഴ കുറഞ്ഞതോടെ വെള്ളമിറങ്ങുകയും ചെയ്തു.നിലവിൽപ്രദേശത്ത് മഴ കുറഞ്ഞിട്ടുണ്ട്.ആശങ്ക പെടേണ്ട സാഹചര്യമില്ലെന്നു അധികൃതർ അറിയിച്ചു