ഭാര്യാ സഹോദരനെ ആക്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു
മണിമല : ഭാര്യാ സഹോദരനെ
ആക്രമിച്ച കേസിൽ ഭർത്താവിനെ
പോലീസ് അറസ്റ്റ് ചെയ്തു. ചേർത്തല
തണ്ണീർ മുക്കം ഭാഗത്ത് വള്ളിപ്പാട്ട്ചിറ
വീട്ടിൽജോർജ് മകൻ ജിജോ (40)
എന്നയാളെയാണ് മണിമല പോലീസ്
അറസ്റ്റ് ചെയ്തത്. ഇയാൾ തന്റെ
ഭാര്യയുടെ സഹോദരനായ
ജിബിനെയാണ് കുത്തി
കൊലപ്പെടുത്താൻ ശ്രമിച്ചത്.
ജിജോയും ഭാര്യയും തമ്മിൽ കുടുംബ
പ്രശ്നങ്ങൾ നിലനിന്നിരുന്നു.
ഇതിനെ തുടർന്ന് കഴിഞ്ഞദിവസം
രാത്രിയിൽ ജിജോയും ഭാര്യയും
തമ്മിൽ വഴക്കുണ്ടാവുകയും,
വഴക്കിനിടയിൽ ജിജോ ഭാര്യയെ
ഉപദ്രവിക്കുന്നത് കണ്ട് ജിബിൻ
തടയാൻ ശ്രമിക്കുകയായിരുന്നു.
ഇതിനെ തുടർന്ന് ജിജോ ജിബിനെ
ചീത്ത വിളിക്കുകയും കത്രിക കൊണ്ട്
കുത്തുകയുമായിരുന്നു. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മണിമല പോലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു