ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇടകടത്തി അറുവച്ചാംകുഴി സ്വദേശി കിണറ്റുകരയിൽ കെ വിഷ്ണു (22) ആണ് അപകടത്തിൽ മരിച്ചത്.
ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. വിഷ്ണു ഓടിച്ചു വന്ന ബൈക്കും എതിരെ വന്ന ടോറസ് ലോറിയും തമ്മിൽ ഇടിച്ചാണ് അപകടമുണ്ടായത്. ലോറിക്കടിയിൽ പെട്ട നിലയിലായിരുന്നു വിഷ്ണു. ഗുരുതരമായ പരിക്കുകളോടെ രക്തം വാർന്ന നിലയിൽ വിഷ്ണുവിനെ നാട്ടുകാർ ഉടനെ തന്നെ മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറും പെയിന്റിംഗ് തൊഴിലാളിയുമായിരുന്നു വിഷ്ണു.