എം ജി യൂണിവേഴ്സിറ്റി ഇന്നത്തെ പ്രധാനപ്പെട്ട അറിയിപ്പുകൾ
സെനറ്റ് പുനഃസംഘടന; തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് തുടക്കമായി
മഹാത്മാ ഗാന്ധി സര്‍വകലാശാലാ സെനറ്റ് പുനഃസംഘടിപ്പിക്കുന്നതിന് മുന്നോടിയായി വിവിധ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
കോളജ് പ്രിന്‍സിപ്പല്‍മാര്‍, നിയമസഭാ സാമാജികര്‍, സര്‍വകലാശാലാ പഠന വകുപ്പുകളിലെ അധ്യാപകര്‍, സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ഗവണ്‍മെന്‍റ്, സ്വകാര്യ കോളേജുകളിലെ അധ്യാപകര്‍, അനധ്യാപക വിഭാഗം ജീവനക്കാര്‍, മാനേജര്‍മാര്‍, സര്‍വകലാശാലാ അധികാര പരിധിക്കുള്ളിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മേയര്‍/ചെയര്‍മാന്‍/പ്രസിഡന്റു
വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുവാനുള്ളവരുടെ വിവരങ്ങള്‍ ഇനിയും ലഭ്യമാക്കാത്ത കോളജുകളും ഇതര സ്ഥാപനങ്ങളും നവംബര്‍ 15നുള്ളില്‍ സര്‍വകലാശാലാ ഓഫീസില്‍ ലഭിക്കത്തക്ക വിധം അയയ്ക്കണമെന്ന് വരണാധികാരി അറിയിച്ചു.
(പി.ആര്‍.ഒ./39/1553/2022)
രാഷ്ട്രീയ ഏകതാ ദിനാഘോഷം നടത്തി
മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ രാഷ്ട്രീയ ഏകതാ ദിനാഘോഷം സംഘടിപ്പിച്ചു. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ നടന്ന ചടങ്ങില്‍ പ്രോ വൈസ് ചാന്‍സലര്‍ സി.ടി. അരവിന്ദകുമാര്‍ ജീവനക്കാര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രജിസ്ട്രാര്‍ പ്രകാശ് കുമാര്‍ ബി, സിന്‍ഡിക്കേറ്റ് അംഗം റെജി സക്കറിയ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.ഒ./39/1554/2022)
മലയാളാ ദിനാഘോഷം ഇന്ന്
മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയില്‍ മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷത്തിന്‍റെ ഉദ്ഘാടനവും ഇന്ന് (നവംബര്‍ 1) നടക്കും. അസംബ്ലി ഹാളില്‍ രാവിലെ 11ന് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുന്ന വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ് മലയാള ദിന സന്ദേശം നല്‍കും.
പ്രോ വൈസ് ചാന്‍സര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍, രജിസ്ട്രാര്‍ ഡോ. പ്രകാശ്കുമാര്‍ ബി, വിവിധ വകുപ്പുകളിലെ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ഭരണഭാഷാ പ്രതിജ്ഞയെടുക്കും.
(പി.ആര്‍.ഒ./39/1555/2022)
പ്രാക്ടിക്കല്‍
മൂന്നാം സെമസ്റ്റര്‍ ബി.എഫ്.ടി(സി.ബി.സി.എസ്.എസ് 2014, 2015, 2016 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2013 അഡ്മിഷന്‍ മെഴ്സി ചാന്‍സ്) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നവംബര്‍ ഏഴു മുതല്‍ കോതമംഗലം യെല്‍ദോ മാര്‍ ബസേലിയോസ് കോളജില്‍ നടക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വൈബ്സൈറ്റില്‍.
(പി.ആര്‍.ഒ./39/1556/2022)
ഹാള്‍ ടിക്കറ്റ്
നാളെ(നവംബര്‍ 2) ആരംഭിക്കുന്ന പി.എച്ച്.ഡി കോഴ്സ് വര്‍ക്ക് പരീക്ഷയുടെ ഹാള്‍ ടിക്കറ്റുകള്‍ സര്‍വകലാശാല പി.എച്ച്.ഡി പോര്‍ട്ടലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഗവേഷണ കേന്ദ്ര മേധാവി സാക്ഷ്യപ്പെടുത്തിയ ഹാള്‍ ടിക്കറ്റുമായാണ് പരീക്ഷയ്ക്ക് എത്തേണ്ടത്.
(പി.ആര്‍.ഒ./39/1557/2022)
പരീക്ഷാ തീയതി
മോഡല്‍ 1 ആനുവല്‍ സ്കീം ബി.എ, ബി.എസ്.സി പാര്‍ട്ട് 3 സബ്സിഡിയറി പേപ്പറുകളുടെ(അദാലത്ത് സ്പെഷ്യല്‍ മെഴ്സി ചാന്‍സ്, യു.ജി.സി സ്പോണ്‍സേഡ്) പരീക്ഷ നവംബര്‍ 22ന് ആരംഭിക്കും.
(പി.ആര്‍.ഒ./39/1558/2022)
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ എം.എ ഇക്കണോമിക്സ് (നവംബര്‍ 2021 പി.ജി.സി.എസ്.എസ് 2019നു മുന്‍പുള്ള അഡ്മിഷന്‍ സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫിസ് അടച്ച് നവംബര്‍ 15വരെ പരീക്ഷാ വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാര്‍ക്ക്(7) അപേക്ഷ നല്‍കാം.