മോഷണം നടത്തിയ കേസില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പൂഞ്ഞാർ പെരുനിലത്ത്അ ടഞ്ഞു കിടന്ന വീട്ടില്‍ ഓട് പൊളിച്ചു കയറി മോഷണം നടത്തിയ കേസില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കുമളി ഒന്നാം മൈല്‍ പാണംപറമ്പില്‍ വീട്ടില്‍ തോമസ് മകന് അലന് തോമസ് (21), പൂഞ്ഞാര്‍ പനച്ചിപ്പാറ തെക്കേടത്ത് വീട്ടില്‍ ജോര്‍ജ് മകന് അമല്‍ ജോര്‍ജ് (20), കൊണ്ടൂര്‍ പാതാഴ കോളനി കല്ലാറ്റുപറമ്പില്‍ വീട്ടില്‍ റോയി മകന് റോബിന് ജോസഫ് (21) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ പെരുനിലം കണ്ണാണിക്കയറ്റം ഭാഗത്ത് പി.റ്റി തോമസ് എന്നയാളുടെ വീട്ടിലാണ് ഓട് പൊളിച്ചു കയറി മോഷണം നടത്തിയത്.
തോമസ് വിദേശത്ത് ആയിരുന്നതിനാല്‍ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇവിടെനിന്നും നിലവിളക്ക്, ഓട്ടുപാത്രങ്ങള്‍, ചെമ്പ് പാത്രങ്ങള്‍ മുതലായവ പ്രതികള്‍ മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു. പ്രതിയായ അലന് തോമസിനെ കഴിഞ്ഞദിവസം ബൈക്ക് മോഷണ കേസില്‍ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ഇവര്‍ വീട് കയറി മോഷ്ടിച്ച വിവരം പോലീസിനോട് പറഞ്ഞത്. ഇതേ തുടര്‍ന്ന് മറ്റ് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
അമല്‍ ജോര്‍ജിന് ഈരാറ്റുപേട്ട സ്റ്റേഷനില്‍ മോഷണ കേസ് നിലവിലുണ്ട്. ഈരാറ്റുപേട്ട സ്റ്റേഷന് എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യന്‍, എസ്.ഐ വിഷ്ണു വി.വി, സി.പി.ഒമാരായ ജോബി ജോസഫ്, ശരത് കൃഷ്ണദേവ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.