കൈഞരമ്പ് മുറിച്ച് മുണ്ടക്കയം വണ്ടൻപതാൽ സ്വദേശിയായ യുവാവിന്റെ ആത്മഹത്യാ ശ്രമം
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപത്തെ ലോഡ്ജിൽ കൈഞരമ്പ് മുറിച്ച് മുണ്ടക്കയം വണ്ടൻപതാൽ സ്വദേശിയായ യുവാവിന്റെ ആത്മഹത്യാ ശ്രമം. മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപത്തെ ചൈത്രം ലോഡ്ജിലാണ് യുവാവിന് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ആത്മഹ്ത്യാ ശ്രമം നടത്തിയതിനു പിന്നാലെ ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ യുവാവിനെ ഫോൺ വിളിച്ചു പറഞ്ഞു. ഇയാളെ ഗാന്ധിനഗർ സ്റ്റാൻഡിലെ ഓട്ടോറിക്ഷാ ഡ്രൈവർമാരെ വിവരം അറിയിച്ചു. ഇതിനു ശേഷം ഓട്ടോ ഡ്രൈവർമാർ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കയറി ഇയാളെ രക്ഷപെടുത്തുകയുമായിരുന്നു.
ശനിയാഴ്ച രാവിലെ പത്തു മണിയോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു മുന്നിലെ ചൈത്രം എന്ന ലോഡ്ജിലായിരുന്നു സംഭവം. കഴിഞ്ഞ 25 നാണ് മുണ്ടക്കയം വണ്ടൻപതാൽ സ്വദേശിയായ മനോജ് ലോഡ്ജിൽ മുറിയെടുത്തത്. തുടർന്ന് ഇന്ന് രാവിലെ ഇയാൾ ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ ഗാന്ധിനഗർ സ്റ്റേഷനിലെ എസ്ഐ സന്തോഷ് മോൻ പി.ആർ , സിവിൽ പൊലീസ് ഓഫിസർ ജോജി കെ.വർഗീസ് എന്നിവർ സ്ഥലത്ത് എത്തി. വാതിൽ ചവിട്ടിപ്പൊളിച്ച് പൊലീസ് സംഘം അകത്ത് കയറുമ്പോൾ ഇയാൾ രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു. തുടർന്ന് അതിവേഗം പൊലീസ് സംഘം ആംബുലൻസ് വിളിച്ചു വരുത്തിയ ശേഷം ഇയാളെ രക്ഷപെടുത്തി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിച്ചു. ഇയാൾ അപകട നില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. ഇയാൾ മുൻപും സമാന രീതിയിൽ ആത്മത്യാ ശ്രമം നടത്തിയിരുന്നതായി പൊലീസ് അറിയിച്ചു. ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ മനോജ് ദീർഘ കാലമായി മുണ്ടക്കയം വണ്ടൻപതാലിൽ ആയിരുന്നു താമസം